Kodiyathur
കൊടിയത്തൂർ കാരക്കുറ്റി സ്കൂൾക്കെട്ടിടത്തിൽ വൈദ്യുതീകരണം പൂർത്തീകരിച്ചു

കൊടിയത്തൂർ: ഗ്രാമപ്പഞ്ചായത്തിലെ കാരക്കുറ്റി ജി.എൽ.പി സ്കൂൾക്കെട്ടിടം നിർമിച്ച് 4 വർഷത്തിനുശേഷം വൈദ്യുതീകരണം പൂർത്തീകരിച്ചു. 2019ൽ എം.എൽ.എ ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ വയറിങ് ഉൾപ്പെടെ പൂർത്തീകരിക്കാത്തതിനാൽ വൈദ്യുതി കണക്‌ഷൻ ലഭിച്ചിരുന്നില്ല.
പഞ്ചായത്ത് 2 ലക്ഷത്തോളം രൂപ ചെലവഴിച്ച് വയറിങ് ഉൾപ്പെടെ നടത്തിയാണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. വൈദ്യുതീകരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്് ഷംലൂലത്ത് നിർവഹിച്ചു. ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്് ഇ.സി സാജിദ്, പി.പി.സി ശിഹാബുദ്ദീൻ, പ്രധാനാധ്യാപകൻ ജി അബ്ദുൽ റഷീദ്, സാബിറ നാസർ തുടങ്ങിയവർ പങ്കെടുത്തു.







