ThiruvambadyVideos

കണ്ടെെൺമെൻറ് സോണിലെ കടകൾ തുറന്ന്; വ്യാപാരി സമരം

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടൈൺമെൻറ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചു.

തിരുവമ്പാടി ടൗണിൽ കണ്ടൈൺമെൻറ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം കടകളും തുറന്നതിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്ത് പ്രതിനിധികളും, പോലീസും സ്ഥലത്തെത്തുകയും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു. ഓട്ടോ ടാക്സി വാഹനങ്ങൾ ഓടാനുള്ള അനുമതി നൽകുകയും, ബസ്റ്റാൻഡ് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടകൾ മാത്രം തുറക്കാൻ അനുവദിക്കാത്തത് തീർത്തും അശാസ്ത്രീയമാണെന്നും, അശാസ്ത്രീയ നിയന്ത്രണങ്ങൾക്കെതിരെ ഉള്ള ചെറുത്തുനിൽപ്പാണ് ഈ സമരമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡണ്ട് ജി കെ തോമസ് പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി, കണ്ടെൺമെൻറ് സോണുകളിൽ കടകൾ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കട തുറക്കൽ സമരം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ നിപ്പാ സാഹചര്യം നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച നടത്താനിരുന്ന ഈ സമരം ചൊവ്വാഴ്ചയ്ക്ക് മാറ്റുകയായിരുന്നു.

തിരുവമ്പാടി മണ്ഡലത്തിലെ മറ്റ് ടൗണുകളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കട തുറക്കൽ സമരം നടന്നു.

Related Articles

Leave a Reply

Back to top button