Thiruvambady

പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാനശല്യം തുടരുന്നു

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാനശല്യം തുടരുന്നു. രാത്രി സ്ഥിരമായെത്തുന്ന ആന ഒട്ടേറെ കർഷകരുടെ വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന മൂലേച്ചാലിൽ ജോർഡിയുടെ ഇരുനൂറോളം ഏലച്ചെടികൾ, കവുങ്ങ്, വാഴ തുടങ്ങിയവ നശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി രാത്രി ആനയിറങ്ങുന്നുണ്ടെന്ന് ജോർഡി പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കർഷകസംഘം മേഖലാ സെക്രട്ടറി കെ.എം. മോഹനൻ, പ്രസിഡന്റ് ജിജി കട്ടക്കയം, സജി വാഹാനിയിൽ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. കർഷകർക്ക് നഷ്ടപരിഹാരവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് കർഷകസംഘം കൂടരഞ്ഞി മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button