Thiruvambady

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഡിസംബർ 30ന്

തിരുവമ്പാടി: ത്രിതല പഞ്ചായത്തുകളില്‍ ഡിസംബർ 30ന് രാവിലെ 11 മണിക്ക് അധ്യക്ഷന്മാരേയും ഉച്ചയ്ക്കു 2 മണിക്ക് ഉപാധ്യക്ഷന്മാരേയും തിരഞ്ഞെടുക്കും. തിരുവമ്പാടിയിൽ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച യു ഡി എഫിന് പത്ത് മെമ്പർമാരും പ്രതിപക്ഷമായ എൽ ഡി എഫിന് ഏഴ് മെമ്പർമാരുമാണുള്ളത്.

യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയിൽ ടൌൺ വാർഡിൽ നിന്നും വിജയിച്ച ലിസി മാളിയേക്കൽ, പുല്ലൂരാംപാറ വാർഡിൽ നിന്നും വിജയിച്ച മുൻ മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസണുമായിരുന്ന മേഴ്സി പുളിക്കാട്ട് എന്നിവരാണ് വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുള്ളവർ.
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപെടുന്നത് താഴെ തിരുവമ്പാടി വാർഡിൽ നിന്നും വിജയിച്ച കെ എ അബ്ദുറഹ്മാനാണ്, സഹകരണ ആശുപത്രിയുടെ ഡയറക്ടർ മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അബ്ദുറഹ്മാൻ.

Related Articles

Leave a Reply

Back to top button