Kodiyathur

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് കക്കാടംപോയിലിൽ തുടക്കം

കക്കാടംപോയിൽ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് ‘വെളിച്ചം’ കക്കാടംപോയിൽ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഭാഗമായി വളണ്ടിയർമാർ കക്കാടംപോയിൽ അങ്ങാടിയിൽ വിളംബര റാലി നടത്തി. പ്രിൻസിപ്പാൾ എം.എസ് ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഫലവൃക്ഷതൈ നടൽ, ഹരിത സംസ്കൃതി, കില്ലാടി പാവ നിർമ്മാണം, ലഹരി വിരുദ്ധ ബോധവൽകരണം, പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. സ്വാഗത സംഘം ചെയർമാൻ ബെന്നി തോമസ്, പ്രോഗ്രാം ഓഫീസർ സി.പി സഹീർ, ഇർഷാദ് ഖാൻ ഒ, പി.കെ ജാസിറ, ഫഹദ് ചെറുവാടി, സി.കെ ഉബൈദുള്ള, റുബീന മണ്ണിൽതൊടി, ആയിഷ ദിയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button