Thiruvambady

ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി : ആനക്കാംപൊയിലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ പരേതനായ കരിമ്പുരാടത്തിൽ ജോസഫിന്റെ ഭാര്യ റോസമ്മയെ (70) ഇന്ന് രാവിലെയാണ് വീടിൻ്റെ സമീപത്തുള്ള ഉപയോഗശൂന്യമായ പശുത്തൊഴുത്തിൽ കഴുത്തിലും കൈത്തണ്ടയിലും മുറിവേറ്റ പാടുകളോട് കൂടി കസേരയിൽ ഇരിക്കുന്ന രീതിയിൽ കണ്ടെത്തിയത്.

ഫോറൻസിക് – വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ആനക്കാംപൊയിൽ കുന്നതുപൊതിയിൽ കുടുംബമാണ് പരേത.

മക്കൾ: ഷാൻ്റി, ഷൈജോ, പരേതനായ ഷൈൻ.

മരുമക്കൾ:സനൽ (അമ്പലവയൽ), അമ്പിളി (കട്ടപ്പന)

Related Articles

Leave a Reply

Back to top button