Thiruvambady

തിരുവമ്പാടി അമ്പലപ്പാറയിലെ മാല മോഷണ കേസ് പ്രതി പിടിയിൽ.

തിരുവമ്പാടി: തിരുവമ്പാടി അമ്പലപ്പാറയിൽ, വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തി മാല മോഷ്ടിച്ച പ്രതിയെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. 2020 ഫെബ്രുവരിയിലാണ് കേസിനു ആസ്പദമായ സംഭവം, അമ്പലപ്പാറ സ്വദേശി മറിയുമ്മയുടെ വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ പ്രതി വെള്ളം കൊടുക്കുന്നതിനിടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു മോഷണ കേസിൽ മുക്കം പോലീസ് നടുവണ്ണൂർ സ്വദേശിയായ ബഷീറിനെ പിടികൂടി. അന്വേഷണത്തിൽ ബഷീർ തന്നെയാണ് ആണ് അമ്പലപാറയിലും മോഷണം നടത്തിയതെന്ന് കണ്ടെത്തുകയും, മറിയുമ്മ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു, പ്രസ്തുത കേസിൽ റിമാൻഡിലായ പ്രതിയെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. തിരുവമ്പാടി എസ്. ഐ ബേബി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം .

തിരുവമ്പാടി സി.ഐ ഷജു ജോസഫിന്റെ നേതൃത്വത്തിൽ, എസ് ഐ ബേബി, സി.പി.ഒമാരായ അനൂപ്, രാംജിത്ത് എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

Related Articles

Leave a Reply

Back to top button