Kodanchery
കോൺവൊക്കേഷൻ സെറിമണി നടത്തി

കോടഞ്ചേരി: 2024-25 വർഷത്തിൽ കോടഞ്ചേരി ഇടവകയിൽ നിന്നും മതബോതനം എച്ച് സി സി 2 പൂർത്തിയാക്കിയ കുട്ടികളുടെ കോൺവൊക്കേഷൻ സെറിമണി സി കോൺ 2025 നടത്തി. കോടഞ്ചേരി ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി രൂപതാ ജനറൽ മോൺ ഫാ. എബ്രഹാം വയലിൽ ഉദ്ഘാടനം ചെയ്തു.
കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റം, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിയോ കടുകൻമാക്കൽ,ഫാ.ജിതിൻ ആനിക്കാട്ട്,സൺഡേ സ്കൂൾ പ്രിൻസിപ്പൽ ഷിജു മുട്ടുങ്കൽ, അധ്യാപകരായ ജസ്റ്റിൻ തറപ്പേൽ, ജിൻസ് വേലിക്കകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.