Kerala

കാസർഗോഡ് കൊവിഡ് മുക്തം; അവസാന രോഗിയുടെ ഫലം നെഗറ്റീവ്

കാസർഗോഡ് ജില്ല കൊവിഡ് മുക്തമായി. കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ ആളുടെ ഫലവും നെഗറ്റീവായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല കൈവരിച്ചത്. കാസർഗോഡ് ജില്ലയെ കൂടാതെ ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി ജില്ലകളും കൊവിഡ് മുക്തമായി.

അതേസമയം, സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വിവിധ ജില്ലകളിലായി 26,712 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 26,350 പേർ വീടുകളിലും 362 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

Related Articles

Leave a Reply

Back to top button