Adivaram

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ കൊക്കയിലേക്ക് വീണ് രണ്ടാൾക്ക് പരിക്ക്

അടിവാരം:താമരശ്ശേരി ചുരത്തിൽ കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ 4 അംഗ സംഘത്തിലെ ശരത്ത് (34), നിതിൻ (35)എന്നിവരാണ് കൊക്കയിലേക്ക് വീണത്.

രാത്രി 08.35 മണിയോടെ മൂത്രമൊഴിക്കാനായി റോഡരികിൽ ഇരുന്നപ്പോൾ ശരത് താഴേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് നിതിൻ വീണത്. കൂടെയുള്ള ആളുകളും ,വൈത്തിരി സി എച്ച് ആബുലൻസ് ഡ്രൈവറും,നാട്ടുകാരും, ഫയർഫോഴ്സും,യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

Related Articles

Leave a Reply

Back to top button