മലയോര വിദ്യാലയങ്ങളിൽ തിളക്കമാർന്ന ജയം

തിരുവമ്പാടി : എസ്എസ്എൽസി പരീക്ഷയിൽ കൂടരഞ്ഞി, തിരുവമ്പാടി മേഖലകളിലെ മലയോര വിദ്യാലയങ്ങളിൽ മികച്ച വിജയം. കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 189 വിദ്യാർഥികളും വിജയിച്ചു. 40 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 142 കുട്ടികൾ പരീക്ഷയെഴുതിയതിൽ 14 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
കക്കാടംപൊയിൽ സെയ്ന്റ് മേരിസ് ഹൈസ്കൂളിൽ 27 കുട്ടികളിൽ രണ്ടുപേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 309 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. 41 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് സ്കൂളിൽ പരീക്ഷയെഴുതിയ 97 പേരും വിജയിച്ചു. ഇതിൽ 46 പേർ ഫുൾ എ പ്ലസ് നേടി. പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും നൂറ്ുശതമനം വിജയം. 183 പേർ പരീക്ഷയെഴുതിയതിൽ 47 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പുന്നക്കൽ സെയ്ന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ 39 പേർ പരീക്ഷയെഴുതിയതിൽ മുഴുവൻപേരും ഉപരിപഠന യോഗ്യത നേടി. മൂന്നുപേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്