Thiruvambady

തിരുമ്പാടി തൊഴിലാളി സമരം; പ്രമേയത്തിന് അനുമതി നിഷേധിച്ച് മുക്കം നഗരസഭ

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് സമരം: രണ്ട് മാസമായി തുടരുന്ന തൊഴിലാളി സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് മുക്കം നഗരസഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണക്കുറിപ്പ്…. കൗണ്‍സിലര്‍ എ ഗഫൂര്‍ മാസ്റ്റര്‍ എഴുതുന്നു.
“രണ്ടുമാസം പിന്നിട്ട തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് മുക്കം നഗരസഭ കൗൺസിലറായ ഞാൻ കഴിഞ്ഞ ഇരുപതാം തീയതി നഗരസഭയിൽ പ്രമേയം നൽകിയിരുന്നു. മുസ്ലിംലീഗിലെ എം കെ യാസർ പിൻതാങ്ങുകയും ചെയ്തു. സിപിഎം ഭരണത്തിലുള്ള മുക്കം നഗരസഭയിൽ അവരോട് ആലോചിക്കാതെ പ്രമേയം കൊണ്ടുവന്നതിനാൽ ഈ പ്രമേയം അവതരിപ്പിക്കാൻ ചെയർമാൻ അനുവാദം നൽകില്ല.
അതുകൊണ്ടുതന്നെ തൊഴിലാളികളുടെ പക്ഷത്തുനിന്ന് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിക്കാൻ അനുവാദം നൽകാത്തതിൽ ഞങ്ങൾ നഗരസഭ മീറ്റിങ്ങിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിക്കുകയും ചെയർമാൻ നടപടിയിൽ അമർഷം രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞമാസം ഇരുപതാം തീയതിയാണ് പ്രമേയം നൽകിയത്.
ചെയർമാൻ അത് കാണുകയും അജണ്ട തയ്യാറാക്കുന്നതിന് മുമ്പ് ഈ പ്രമേയം ഉൾപ്പെടുത്തണമെന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷേ തങ്ങളുടെ കയ്യിലൂടെ അല്ലാതെ പ്രമേയം വന്നതിനുള്ള അമർഷമാണ് ഈ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകാതിരുന്നത്. നിരവധി സിപിഎം അനുകൂല തൊഴിലാളി സംഘടനകൾ ആണവിടെ സമരത്തിലുള്ളത്. ആയതിനാൽ തന്നെ ഞങ്ങൾ തൊഴിലാളി പക്ഷത്താണ്. ഈ സമരം വിജയിക്കട്ടെ.

Related Articles

Leave a Reply

Back to top button