Kerala

കേരളത്തിലുടനീളം ഇന്ന് മുതല്‍ ഷീ ടാക്സി സേവനം ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം കേരളത്തില്‍ ഇന്ന് മുതല്‍ ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്നാണ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചത്.

ഷീ ടാക്സി സേവനത്തിനായി 7306701400, 7306701200 എന്നീ കോള്‍സെന്റര്‍ നമ്പറുകളില്‍ ബന്ധപ്പെടാം. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് http://www.myshetaxi.in/’myshetaxi.in എന്ന വെബ്സൈറ്റിലോ shetaxi driver എന്ന ആപ്പിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Related Articles

Leave a Reply

Back to top button