Thiruvambady

ചെന്ന്യായപ്പാറ പാലം അപകടഭീഷണിയിൽ

തിരുവമ്പാടി : ചെന്ന്യായപ്പാറ തൂക്കുപാലം അപകട ഭീഷണിയിൽ. പാലത്തെ ബന്ധിപ്പിച്ചുനിർത്തിയ ഒരുബാറിന്റെ കൊളുത്ത് അടർന്നുവീണ് പാലം ചെരിഞ്ഞ് നിൽക്കുകയാണ്.

കൊടക്കാട്ട്പാറ ഭാഗത്തെ ബന്ധിപ്പിച്ചുനിർത്തിയ കൊളുത്താണ് പൊട്ടിയത്. ആടിയുലയുന്ന പാലത്തിൽ ആളുകൾ സഞ്ചരിക്കുന്നത് അപകടഭീഷണി വകവെക്കാതെ.

നിറയെ പാറകളുള്ള പുഴയാണിത്. കുത്തൊഴുക്ക് കൂടിയ പുഴയായതിനാൽ വലിയ അപകടം പതിയിരിക്കുന്നു.

ഏറെ ചുറ്റിവളഞ്ഞ് പോകുന്നത് ഒഴിവാക്കാനാണ് ഭീഷണി വകവക്കാതെ ആളുകൾ ഈ പാലത്തെത്തന്നെ ആശ്രയിക്കുന്നത്.

Related Articles

Leave a Reply

Back to top button