Kodanchery

മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കോടഞ്ചേരി: പഞ്ചായത്തിലെ പാത്തിപ്പാറയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രൻ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചന്ദ്രനെ മൂന്നു ദിവസമായി കാണാനില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പാത്തിപ്പാറ വെള്ളയ്ക്കാകുടി പറമ്പിന് സമീപമുള്ള തോട്ടിലാണ് ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടത്.
സ്ഥലത്ത് നിന്ന് ലൈസൻസില്ലാത്ത ഒരു നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇത് ആത്മഹത്യയാണോ എന്ന് പോലീസ് സംശയിക്കുന്നു. ചന്ദ്രൻ വനംവകുപ്പിന്റെ രണ്ട് കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്.

കൂടുതൽ അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button