Thiruvambady
പാലിയേറ്റീവ് കെയറിന് മരുന്നുകൾ വാങ്ങി നൽകി; വീണ്ടും മാതൃകയായി തിരുവമ്പാടി പോലീസ്

തിരുവമ്പാടി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മരുന്നുകൾ വാങ്ങി നൽകി.
നാലായിരം രൂപയോളം വിലവരുന്ന മരുന്നുകളാണ് പോലീസ് സ്റ്റേഷനിൽ വെച്ച നടന്ന ചടങ്ങിൽ തിരുവമ്പാടി എസ് ഐ പി എം ജോയ് പാലിയേറ്റീവ് പ്രസിഡന്റ് കെ സി മാത്യുവിന് കൈമാറിയത്.
പാലിയേറ്റീവ് കെയർ പ്രവർത്തകരായ ബിനു ജോസഫ്, മറിയാമ്മ ബാബു, സിസ്റ്റർ പൗളിൻ, സുഹറ ചെറുകാട്ടിൽ, പോലീസ് ഓഫീസർമാരായ വിജേഷ് കുമാർ, സപ്‌നേഷ്, ജനമൈത്രി പോലീസ് ഓഫീസർമാരായ ജിനേഷ് കുര്യൻ, യു.വി ദിനേശ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇത് രണ്ടാം തവണയാണ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിരിവെടുത്ത് മരുന്നുകൾ വാങ്ങി നൽകുന്നത്.






