Thiruvambady
ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക യൂണിയൻ (എം) തിരുവമ്പാടിയിൽ പ്രകടനം നടത്തി

തിരുവമ്പാടി: സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കർഷക യൂണിയൻ (എം)ന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ പ്രകടനവും യോഗവും നടത്തി. തിരുവമ്പാടി ബസ്സ് സ്റ്റാൻഡിൽ ചേർന്ന യോഗം കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് പൈമ്പിള്ളിൽ ഉത്ഘാടനം ചെയ്തു.
നിയോജക മണ്ഡലം കർഷക യൂണിയൻ പ്രസിഡണ്ട് മാണി വെള്ളിയേപ്പള്ളിൽ ആധ്യഷ്യം വഹിച്ച യോഗത്തിന് മാത്യു ചെമ്പോട്ടിക്കൽ സ്വാഗതം ആശംസിച്ചു. ബേബി മാസ്റ്റർ ചെമ്പുകെട്ടിക്കൽ, ജോയി മ്ലാക്കുഴി, വിൽസൺ താഴത്തുപറമ്പിൽ, സിജോ വടക്കേൻതോട്ടം, ഫൈസൽ ചാലിൽ, ജെയിസൻ കുന്നംകോട്ട്, ടിറ്റോ പോൾ, ദിനീഷ് കൊച്ചുപറമ്പിൽ, സണ്ണി പുതുപറമ്പിൽ, ജേക്കബ് വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.







