Thiruvambady

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി

തിരുവമ്പാടി: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം ഭാരവാഹികൾ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരം.

കർഷകർ, വ്യാപാരികൾ, മറ്റു തൊഴിലാളികൾ തുടങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കുവേണ്ടി പ്രത്യേക പാക്കേജുകൾ തയ്യാറാക്കുക

പോലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങിയ അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഭാഗങ്ങളെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുക തുടങ്ങി അനവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് ധർണ ഉദ്ഘാടനം ചെയ്തു.

ടി ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, പൗളിൻ മാത്യു എന്നിവർ ധർണക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button