Kodanchery

ഒഴിവാക്കാം പ്ലാസ്റ്റിക് കുറയ്ക്കാം പ്ലാസ്റ്റിക്: പരിസ്ഥിതി ദിനാചരണം നടത്തി

കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ്ഐ സി അധ്യക്ഷയായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വേളംകോട് പ്രദേശത്തെ മുതിർന്ന കർഷകനും അവാർഡ് ജേതാവുമായ കുര്യാക്കോസ് വട്ടേക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് നടപ്പിലാക്കുന്ന കൽപ്പകം എന്ന പദ്ധതിയുടെ ഭാഗമായി മുതിർന്ന കർഷകനായ കുര്യാക്കോസ് വട്ടേക്കാട്ടിലിനു തെങ്ങിൻ തൈ പ്രതീകാത്മകമായി കൈമാറി.

സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് എൻഎസ്എസിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അധ്യാപകനും സ്കൗട്ട് മാസ്റ്ററുമായി ജിൻസ് ജോസ് ഏവർക്കും ആശംസകൾ നേർന്നു. എൻഎസ്എസ് വളണ്ടിയർ ലീഡറായ കെവിൻ റോയ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. എൻഎസ്എസ് വളണ്ടിയർ ലീഡർ ഗ്രഫിൻ മരിയ ബിനോയ് , പ്രോഗ്രാം ആങ്കറിംഗ് നടത്തി.ശേഷം വിദ്യാർഥികൾ ഒന്നടങ്കം വേളങ്കോട് അങ്ങാടിയിലും കല്ലന്തറമേട് ജംഗ്ഷനിലും പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത വിളിച്ചോതി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
അങ്ങാടിയിലെ വ്യാപാരി സമൂഹവും നാട്ടുകാരും വിദ്യാർഥികൾക്ക് നിറഞ്ഞ പ്രോത്സാഹനവും മധുരവും നൽകി. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വം എന്ന് വിളിച്ചോതി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി പോസ്റ്റർ മേക്കിങ്, ഉപന്യാസരചന മത്സരങ്ങൾ, തുടങ്ങി വിവിധങ്ങളായ പരിപാടികൾ എൻഎസ്എസിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

Related Articles

Leave a Reply

Back to top button