Kodiyathur
കാരക്കുറ്റി ഉണ്ണിമോയി ഹാജി സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനെയും കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കാരക്കുറ്റി ഉണ്ണിമോയി ഹാജി കുറുപ്പിൻ കണ്ടി റോഡ്, ലിന്റോ ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വകയിരുത്തി കോൺക്രീറ്റ് പ്രവൃർത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ പി അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുള്ള, കുയ്യിൽ ഉസ്സൻ കുട്ടി, അബ്ദുറഹിമാൻ സി വി, എം.കെ അബ്ദുസ്സലാം, മുഹമ്മദ് സി വി, അബൂബക്കർ ഉണ്ണി സി കെ, പി.ടി അബൂബക്കർ എന്നിവർ സംസാരിച്ചു.
ഗിരീഷ് കാരക്കുറ്റി സ്വാഗതവും സുനിൽ പി പി നന്ദിയും പറഞ്ഞു.







