സ്വർണ്ണ കടകൾ തുറക്കാത്തത് സാധാരണ ജനങ്ങളും ബുദ്ധിമുട്ടിലേക്ക്

മുക്കം: പണിയില്ലാത്ത ഈ സമയത്ത് സ്വർണം വിറ്റ് ലോക്ക് ഡൌൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെറുകിട സ്വർണ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും, കോഴിക്കോട് ജില്ലയിൽ സ്വര്ണക്കടകൾക്കു പ്രവർത്തനാനുമതി നിഷേധിച്ചതോടെയാണ് സ്വർണവ്യാപാരികൾ ദുരിതത്തിലായതു .
മറ്റുള്ള ജില്ലകളിലൊക്കെ കഴിഞ്ഞ ഒരാഴ്ചയായി ചെറുകിട സ്വർണ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രമാണ് ജില്ലാ ഭരണകൂടം ചെറുകിട സ്വർണ കടകൾക്കു പ്രവർത്തനാനുമതി നിഷേധിക്കുന്നത്. സ്വര്ണക്കടകൾ അടഞ്ഞു കിടക്കുന്നതോടെ അത്യാവശ്യ കാര്യങ്ങൾക്കു പണത്തിനായി സ്വർണം വിൽക്കാൻ കഴിയാതെ സാധാരണക്കാരും ബുദ്ധിമുട്ടിലാണ്.
ദിവസേന നിരവധി പേര് തങ്ങളെ ഈ ആവശ്യത്തിനായി സമീപിക്കാറുണ്ടെങ്കിലും തങ്ങൾ നിസ്സഹായരാണെന്നു ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ മുക്കം പ്രസിഡന്റ് അബ്ദു റഹ്മാൻ കൊയിലാട്ടു,സെക്രട്ടറി ഷാജി ശ്രീ രാഗം, ജോയിൻ സെക്രട്ടറി സാബിക് നക്ഷത്ര, അബ്ദുൽ സലാം കൈരളി എന്നിവർ പറഞ്ഞു.
മലയോരത്തു മൂക്കത്തു മാത്രം ഇരുപത്തിയാറോളം സ്വര്ണക്കടകൾ ഉണ്ട്. ഇതിൽ നൂറിലധികം തൊഴിലാളികളും പ്രവർത്തിക്കുന്നുണ്ട്. വിഷു, ഈസ്റ്റർ വിപണികൾ നഷ്ടമായ തങ്ങൾക്കു ഇനിയും കടകൾ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരവധി തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുമെന്നും ഇവർ പറഞ്ഞു. അതെ സമയം സർക്കാരിൽ നിന്നും കൃത്യമായ ഉത്തരവ് ലഭിക്കാത്തതിനാലാണ് സ്വര്ണക്കടകൾക്കു അനുമതി നൽകാത്തതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്







