വെള്ള കാർഡുകാർക്കുള്ള കിറ്റ് വിതരണം നാളെ (15.05.2020) മുതൽ

കോഴിക്കോട്: വെള്ള റേഷൻ കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നാളെ (15-05-2020- വെള്ളി) തുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പൊതുവിഭാഗം നോൺ സബ്‌സിഡി വിഭാഗത്തിൽ 2,10,549 കാർഡുടമകൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം 71 ശതമാനം ജില്ലയിൽ പൂർത്തിയായി.
റേഷൻ കടകളിൽ ബയോമെട്രിക് വിവരശേഖരത്തിനു മുൻപായി എല്ലാ റേഷൻ ഉപഭോക്താക്കളും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. എല്ലാ റേഷൻകടകളിലും സാനിറ്റൈസർ ലഭ്യമാക്കിയിട്ടുണ്ട്.
റേഷന്‍കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഡിലെ അവസാന അക്കം 0 ആയവര്‍ക്ക് മെയ് 15നും 1, 2 അക്കങ്ങള്‍ക്ക് 16നും 3, 4, 5 അക്കങ്ങള്‍ക്ക് 18നും 6, 7, 8 അക്കങ്ങള്‍ക്ക് 19നും ബാക്കിയുള്ള മുഴുവന്‍ വെള്ളകാര്‍ഡുടമകള്‍ക്കും 20നും വിതരണം ചെയ്യും.







