Thiruvambady
വായനപക്ഷാചരണവും അനുമോദനസദസ്സും സംഘടിപ്പിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ വി.കെ. കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും അനുമോദനസദസ്സും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാനപ്രകാരം രണ്ടാഴ്ച നീണ്ടുനിന്ന വിവിധങ്ങളായ വായനപ്രോത്സാഹന പരിപാടികളുടെ സമാപനസമ്മേളനവും നടന്നു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.എം. ബേബി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ്, മഞ്ജു ഷിബിൻ, ജോൺസൺ വയലിൽ, എം.വി അലി മങ്ങാട്ടുപറമ്പിൽ, ആൽക്ക ജോൺ, വായനശാല സെക്രട്ടറി ബെന്നി ആനക്കല്ലേൽ, വിനോജ് കാട്ടുപാലം എന്നിവർ സംസാരിച്ചു.







