Kodiyathur

സൗത്ത് കൊടിയത്തൂർ അംഗനവാടിക്ക് ഫർണിച്ചറുകൾ നൽകി

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ അംഗനവാടിയിലെ ഫർണിച്ചറുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി പ്രവാസിയുടെ സഹായഹസ്തം. പ്രദേശവാസിയും ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ നാസർ കണ്ണഞ്ചേരിയാണ് ഫർണിച്ചറുകൾ വാങ്ങി നൽകിയത്.

അംഗനവാടിയിൽ നടന്ന ചടങ്ങിൽ നാസിക നാസർ, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിന് സാധനങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നസ്റീന, സാബിറ കെ, സലാം മാസ്റ്റർ ഒ.പി, സി.പി മുഹമ്മദ്‌, അഫ്സൽ പി, റഷീദ് എം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button