Kodiyathur

ലഹരി മാഫിയക്ക് താക്കീതായി പ്രതിഷേധ കൂട്ടായ്മ നടത്തി

കൊടിയത്തൂർ: ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമായി എക്സൈസ് വകുപ്പിൻ്റെ ഹോട്ട് സ്പോട്ടിലുള്ള പന്നിക്കോട്ടെയും പരിസര പ്രദേശങ്ങളിലേയും ലഹരി മാഫിയക്ക് ശക്തമായ താക്കീതായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും ജാഗ്രത സമിതിയും സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.

ഗോതമ്പറോഡ്, പന്നിക്കോട്, മാട്ടു മുറി, മാവായി, ആദം പടി പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. അസമയത്ത് പ്രദേശത്ത് കൂട്ടം കൂടി നിൽക്കുകയും ലഹരി വിൽപ്പന നടത്തുകയും ചെയ്യുന്നവർക്കെതിരെ പോലീസിൻ്റെയും എക്സൈസ് വകുപ്പിൻ്റെയും സഹകരണത്തോടെ ജനകീയ പ്രതിരോധം തീർക്കാൻ യോഗം തീരുമാനമെടുത്തു.

പന്നിക്കോട് വേപ്പിലാങ്ങൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. എക്സൈസ് ഓഫീസർ അർജുൻ ശേഖർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, യു.പി മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, കെ.ജി സീനത്ത്, ജാഗ്രത സമിതി അംഗങ്ങളായ ബഷീർ പുതിയോട്ടിൽ, കബീർ കണിയാത്ത്, മജീദ് പുതുക്കുടി, സുജ ടോം, സി. ഫസൽ ബാബു, ഹരിദാസൻ പരപ്പിൽ, പി. രാജു, മുനീർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബഷീർ പുതിയോട്ടിൽ (ചെയർമാൻ), സി. ഫസൽ ബാബു (കൺവീനർ).

Related Articles

Leave a Reply

Back to top button