Kodiyathur
കൊടിയത്തൂർ സലഫി മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ഇഫ്ത്താർ മീറ്റും നടത്തി

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫി സെക്കണ്ടറി മദ്റസയിൽ റമദാൻ മാസത്തിന്റെ ഭാഗമായി ഖുർആൻ തജ് വീദ്, ഹിഫ്ദ്, പ്രശ്നോത്തരി തുടങ്ങിയ വിജ്ഞാന മത്സങ്ങളും ഇഫ്ത്താർ മീറ്റും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
മദ്റസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രധാനാധ്യാപകൻ ബഷീർ മദനി കക്കാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് എൻ.പി മൻസൂർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹബീബ് മാസ്റ്റർ, പി.സി അബ്ദുറഹിമാൻ, മുഹമ്മദ് മാസ്റ്റർ കാരാട്ട്, സുബൈദ ടീച്ചർ, ഷാഹിന ടീച്ചർ, തസ്നിബാനു ടിച്ചർ, സൽമാബി ടീച്ചർ എന്നിവർ നേതൃത്വം നൽകി.