Thiruvambady

ഇലഞ്ഞിക്കൽ മഹാദേവക്ഷേത്രം ഷഡാധാര പ്രതിഷ്ഠ

തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവിക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന മഹാദേവക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠനടത്തി.
ക്ഷേത്രംതന്ത്രി ജ്ഞാനതീർഥ പ്രതിഷ്ഠാകർമം നിർവഹിച്ചു. ക്ഷേത്രമേൽശാന്തി രജീഷ്, ശാന്തിമാരായ അമൽ, അരുൺ, വിപിൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രശില്പി വയനാട് പ്രകാശൻ ആചാരി പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്ര നവീകരണ കമ്മിറ്റി ചെയർമാൻ വി.കെ. സുരേന്ദ്രൻ, വൈസ് ചെയർമാൻ പി.കെ. സജീവ്, കൺവീനർ കെ.ഡി. വിനോദ്, ജോയിന്റ് കൺവീനർ പ്രകാശൻ കല്ലുവെട്ടത്ത്, സി.എൻ. ശശിധരൻ, ബാബു കെ. പൈക്കാട്ടിൽ, ശ്രീധരൻ പേണ്ടാനത്ത്, സി.ജി. ഭാസി തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button