Kodanchery

പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

കോടഞ്ചേരി : പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഐഎൻടിയുസി പ്രവർത്തകയുടെ കുട്ടിയെ കോടഞ്ചേരി മണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽ മെമൻ്റോ നൽകി ആദരിച്ചു. ചെമ്പുകടവ് പറപ്പറ്റ പൂത്തൻപുരയ്ക്കൽ അസിൻ റോസ് ബിജുവാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി നാടിന് അഭിമാനമായത്.

തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ്ചാലിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം പൗലോസ്. മുഖ്യപ്രഭാക്ഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഐഎൻജിയോസി മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ, റെജി തമ്പി. തമ്പി പറ കണ്ടത്തിൽ, ആനി ജോൺ എന്നിവർ ആശംസകള്‍ നേര്‍ന്നു.

Related Articles

Leave a Reply

Back to top button