IndiaKerala

ജോലിക്കിടയില്‍ വച്ച് കോവിഡ് ബാധിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. ഗുഡ്ഗാവ് മെഡിസിറ്റിയിലെ സ്റ്റാഫ് നേഴ്‌സായ പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ(22)യാണ് മരിച്ചത്.

കോവിഡ് 19 രോഗിയെ പരിചരിക്കുകയും പിന്നീട് രോഗ ബാധിതയായി എന്ന വിവരമറിഞ്ഞപ്പോള്‍ കഴിഞ്ഞമാസം 28ന് ആത്മഹത്യയക്ക് ശ്രമിക്കുകയായിരുന്നു.
സഹപ്രവര്‍ത്തകര്‍ അടിയന്തിരമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബിസ്മി.

ബിസ്മിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ മാനേജ്‌മെന്റ് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തതാണെന്ന് ആരോപിച്ച് ബിസ്മിയുടെ ബന്ധുക്കള്‍ കേരളാ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Related Articles

Leave a Reply

Back to top button