Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങത്തോട് യൂണിറ്റും,കെ.എം.സി.ടി മെഡിക്കൽകോളേജും, ദേശീയ ആയുർവേദിക് ഫാർമസിനെല്ലിപ്പൊയിലും, സംയുക്തമായി സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ഡോക്ടർ കെ.എം. ഗോകുൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് പി.സി. ചാക്കോ അധ്യക്ഷത വഹിച്ചു.
മേഖല കോഡിനേറ്റർ ലിസി റെജി മുഖ്യ സന്ദേശം നൽകി.ഡോക്ടർ കെ. എം. ഗോകുൽ മഴക്കാല രോഗങ്ങളെ കുറിച്ചും, ആയുർവേദത്തിന്റെ പ്രസക്തിയെക്കുറിച്ചും, ക്ലാസ് എടുത്തു. ഡോ. അശ്വതി ,ഡോ.അനീഷ്, ഡോ.ജെസ്സി, ഡോ. നസ്‌ല, എന്നീ ഡോക്ടേഴ്സ്ന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടത്തി. യു.ഡി.ഓ ഗ്രേസി കുട്ടി
വർഗീസ് സ്വാഗതവും സെക്രട്ടറി റോഷിനി ജോളി നന്ദിയും അർപ്പിച്ചു. ബിനു നെല്ലിപ്പൊയിൽ, നൈസി ജിനീഷ്,ബിജു സെബാസ്റ്റ്യൻ,ഷേർലി വട്ടപ്പാറ,രാജു പുതുക്കാട്ടിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.







