മലബാർ റിവർ ഫെസ്റ്റിവൽ:റാപ്പിഡ് രാജയും റാണിയും ന്യൂസ്‌ലാന്റ് സ്വദേശികളായ റയാനും രാട്ടയും

തിരുവമ്പാടി:ന്യൂസ്‌ലാന്റ് സ്വദേശികളായ റയാൻ ഒ കൊന്നോർ റാപ്പിഡ് രാജയും ,രാട്ട ലോവൽ സ്മിത്ത് റാപ്പിഡ് റാണിയുമായി തിരഞ്ഞെടുത്തു.കയാക്കിങ് ഫെസ്റ്റിലെ ഏറ്റവും വേഗം കൂടിയ താരങ്ങളെ തിരഞ്ഞെടുക്കുന്ന അവസാന ദിവസത്തെ ഡൌൺ റിവർ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ചിലെയൻ സ്വദേശി കിലിയൻ ഐവെലിക്കും ഉത്തരാഖണ്ഡ് സ്വദേശിയായ അർജുൻ സിംഗ് റാവത്തും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി.
വനിതാ വിഭാഗത്തിൽ ന്യൂസ്‌ലാന്റ് സ്വദേശികളായ മില്ലി ചേമ്പർലൈൻ രണ്ടും ഡേയ്ല വാർഡ് മൂന്നാം സ്‌ഥാനവും നേടി. വനിതാ പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനക്കാർക്ക് 120000,60000,30000 എന്നിങ്ങനെയാണ് സമ്മാന തുക ലഭിക്കുക.തദ്ദേശ്ലീയരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ഇന്ത്യൻ കയാക്കർമാർക്ക് ഫെസ്റ്റിൽ നൽകുന്ന ഇന്ത്യൻ ബെസ്റ്റ് പാഡ്ലേഴ്‌സ് അവാർഡിൽ ഒന്നാം സ്‌ഥാനം അർജുൻ സിംഗ് റാവത് കരസ്ഥമാക്കി.അമർ സിംഗ് അങ്കിത്, കുൽദീപ് സിംഗ് എന്നിവർ രണ്ടും മൂന്നും സ്‌ഥാനം നേടി.







