Thiruvambady

അഗ്രി സ്റ്റാക് രജിസ്ട്രേഷന്റെ പേരിൽ തിരുവമ്പാടിയിലെ ചില ഓൺലൈൻ സേവന കേന്ദ്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

തിരുവമ്പാടി :കർഷകർക്ക് വിവിധ കാർഷിക പദ്ധതികളിലും ആനുകൂല്യങ്ങളിലും സുതാര്യമായും തത്സമയം ഉഭയഗുണകരമായ രീതിയിലും പങ്കാളിയാക്കാനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘അഗ്രി സ്റ്റാക്ക്’ രജിസ്ട്രേഷൻ എന്ന വ്യാജേന കേരള കൃഷി വകുപ്പിൻ്റെ ‘കതിർ ആപ് ‘ , ‘AIMS’ എന്നിവയിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് തിരുവമ്പാടിയിലെ ചില ഓൺലൈൻ സർവ്വീസ് സെൻ്ററുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

‘കതിർ ആപ് ‘ , ‘AIMS’ എന്നിവയിലെ രജിസ്ട്രേഷൻ കർഷകർക്ക് ഉപകാരപ്രദമായ കാര്യമാണ്. എന്നാൽ ഈ രജിസ്ട്രേഷനുകളുടെ അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടുള്ളതല്ല. പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിൽ അംഗമായവർ ‘അഗ്രി സ്റ്റാക്ക്’ രജിസ്ട്രേഷൻ ഈ മാസം മുപ്പത്തിയൊന്നാം തിയ്യതിക്ക് മുമ്പ് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് താനും. ‘കതിർ ആപ് ‘ , ‘AIMS’ എന്നിവയിൽ കർഷകരെ രജിസ്റ്റർ ചെയ്യിപ്പിച്ച തിരുവമ്പാടിയിലെ ഓൺലൈൻ സർവ്വീസ് സെൻ്ററുകൾ ‘അഗ്രി സ്റ്റാക്ക്’ രജിസ്ട്രേഷൻ ചെയ്യാനായി ഇനി കൃഷിഭവനിലോ അക്ഷയ കേന്ദ്രത്തിലോ പോകേണ്ടതില്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാൽ ആയിരത്തിലധികം കർഷകരാണ് നിലവിൽ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിൽ നിന്നും പുറത്താക്കപ്പെടലിന്റെ വക്കിൽ നിൽക്കുന്നത്.

അതിനാൽ സ്വകാര്യ ഓൺലൈൻ സർവ്വീസ് സെൻ്ററുകൾ വഴി രജിസ്ട്രേഷൻ നടത്തിയ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിൽ അംഗമായിട്ടുള്ള തിരുവമ്പാടി പഞ്ചായത്തിലെ ഇതോടൊപ്പം നൽകിയിരിക്കുന്ന ലിസ്റ്റിൽ പേരുള്ള കർഷകർ കൃഷിഭവനുമായോ അക്ഷയ കേന്ദ്രവുമായോ ബന്ധപ്പെട്ട് തങ്ങളുടെ ‘അഗ്രി സ്റ്റാക്ക്’ രജിസ്ട്രേഷൻ എത്രയും വേഗം നടത്തേണ്ടതാണ്.

Related Articles

Leave a Reply

Back to top button