Thiruvambady
തിരുവമ്പാടിയിൽ ഡി.വൈ.എഫ്.ഐ രണസ്മരണ സംഘടിപ്പിച്ചു

തിരുവമ്പാടി: വർഗീയത വിഭജിക്കാത്ത ‘ഇന്ത്യക്കായി’ എന്ന മുദ്രാവാക്യം ഉയർത്തി ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പിഴഞ്ഞപാറയിൽ രണസ്മരണ സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഇ അരുൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജിബിൻ പി.ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ട്രഷറർ നിസാർ സി.എം, മെവിൻ പി.സി, അർഷാദ്, മോബിൻ, മുഹമ്മദ് വിശാൽ തുടങ്ങിയവർ സംസാരിച്ചു.







