Kodanchery

ഏഴാമത് സീനിയർ & യൂത്ത് നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ

കോടഞ്ചേരി: ഏഴാമത് സീനിയർ & യൂത്ത് നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ നാളെയും മറ്റന്നാളുമായി നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചാമ്പ്യൻഷിപ് ഉദ്‌ഘാടനം നിർവഹിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എം ജോസഫ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്, മാത്യു ചെമ്പോട്ടിക്കൽ, മുൻ സോഫ്റ്റ് ബോൾ സെക്രട്ടറി നമ്ദേവ് ഷിൻഡെ, എഡ്വേഡ് പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button