Thottumukkam
തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തോട്ടുമുക്കം: പള്ളിത്താഴെ അങ്ങാടിയിൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.