Kodanchery
സിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി

കോടഞ്ചേരി : കോടഞ്ചേരിയിൽ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫീസ് എകെജി സെൻ്ററിന് നേരേ ഉണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കോടഞ്ചേരിയിൽ പ്രകടനം നടത്തി.
ഇരുട്ടിൻ്റെ മറവിൽ എകെജി സെൻ്റെർ അക്രമിച്ച് സിപിഐഎം സഖാക്കളെ തെരുവിലിറക്കി നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ഗൂഡ ലക്ഷ്യം ഉദ്ദേശിച്ചാണ് ഈ അക്രമങ്ങൾ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിക്ഷേധ പ്രകടനത്തിന് കോടഞ്ചേരി ലാക്കൽ സെക്രട്ടറി ഷിജി ആൻറണി സ്വാഗതം പറഞ്ഞു.
എരിയ കമ്മറ്റി അംഗം കെപി ചാക്കോച്ചൻ, കണ്ണോത്ത് ലോക്കൽ സെക്രട്ടറി ജോസഫ് മാഷ് എന്നിവർ സംസാരിച്ചു. പിജി സാബു നന്ദി പറഞ്ഞു.






