Thiruvambady

തുരങ്കപാത; ‌സ്വാഗതസംഘം ഓഫീസ് തുറന്നു

തിരുവമ്പാടി: ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്ക പാത ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ആനക്കാംപൊയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു. ലിന്‍റോ ജോസഫ് എംഎല്‍എ ആനക്കാംപൊയില്‍ അങ്ങാടിയില്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആനക്കാംപൊയില്‍ സെന്‍റ് മേരീസ് യുപി സ്കൂളില്‍ പൊതുയോഗം ചേർന്നു. തുരങ്കപാത ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഘോഷയാത്രയും ഗാനമേള അടക്കമുള്ള കലാപരിപാടികള്‍ നടത്തുവാൻ യോഗം തീരുമാനിച്ചു.

എംഎല്‍എ ലിന്‍റോ ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോണ്‍സണ്‍, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് ആദർശ് ജോസഫ്, ഫാ. അഗസ്റ്റിൻ പാറ്റാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, ജനറല്‍ കമ്മിറ്റി കണ്‍വീനർ വിശ്വനാഥൻ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button