Kodiyathur

കൊടിയത്തൂർ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു

കൊടിയത്തൂർ : സർവീസ് സഹകരണബാങ്കിന് കീഴിൽ ഓണച്ചന്ത ആരംഭിച്ചു. പന്നിക്കോട്ടും തോട്ടുമുക്കത്തുമാണ് ഇത്തവണ ബാങ്ക് ഓണച്ചന്ത നടത്തുന്നത്. ചന്തയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.സി. നിസാർ ബാബു, ഡയറക്ടർമാരായ എ.പി. കബീർ, അബ്ദുൽ ജലാൽ, ഷാജു പ്ലാത്തോട്ടം, അൽഫോൻസ ബിജു, മമ്മദ്കുട്ടി കുറുവാടങ്ങൽ, സെക്രട്ടറി സി. ഹരീഷ്, ബ്രാഞ്ച് മാനേജർ എ.പി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടുകൂടി വിലക്കുറവിലും ഇതോടൊപ്പം സബ് സിഡിയില്ലാത്ത സാധനങ്ങളും പൊതുവിപണിയെക്കാൾ കുറഞ്ഞവിലയിലും ലഭ്യമാണ്.

Related Articles

Leave a Reply

Back to top button