Mukkam

മുക്കം നഗരസഭയുടെ നേതൃത്വത്തിൽ; തുരങ്കപാതയുടെ വിളംബരജാഥ സംഘടിപ്പിച്ചു

മുക്കം: മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനത്തിന്‍റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു.

മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായ വിളംബര ഘോഷയാത്ര അഭിലാഷ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മുക്കം ബസ്‌സ്റ്റാൻറിൽ സമാപിച്ചു.

വിളംബര ജാഥയ്ക്ക് നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പ്രജിത പ്രദീപ്, സത്യനാരായണൻ മാസ്റ്റർ, സി.ഡി.എസ് ചെയർപേഴ്സൺ രജിത എന്നിവർ നേതൃത്വം നൽകി.
നഗരസഭാ കൗൺസിലർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button