ഓണം സൗഹൃദ സദസ്സ് 2025, എംഇഎസ് രാജ സ്കൂളിൽ

മുക്കം: കളൻതോട് എംഇഎസിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സദസ്സ് പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ എ.പി. മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഹുസ്വര സമൂഹത്തിന് ശക്തി വർധിപ്പിക്കുന്ന ഓണാഘോഷം മാനവ സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ ചെയർമാൻ പി.ടി അബ്ദുല്ലത്തീഫ് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ജോയിൻ്റ് സെക്രട്ടറി ആർ.കെ ഷാഫി ആശംസ നേർന്നു. മുഖ്യാതിഥി എ.പി മുരളീധരൻ മാസ്റ്ററെ സ്കൂൾ ചെയർമാൻ, സെക്രട്ടറി എന്നിവർ പൊന്നാട അണിയിച്ച് ആദരിക്കുകയും ഓണക്കോടി നൽകുകയും ചിത്രകല അധ്യാപകൻ ബിനു മുക്കം വരച്ച പെയിൻ്റിംഗ് സമ്മാനിക്കുകയും ചെയ്തു.
വാർഡ് മെമ്പർ ഹകീം മാസ്റ്റർ, സ്കൂൾ വൈസ് ചെയർമാൻ പി.ടി ആസാദ്, പിടിഎ പ്രസിഡൻ്റ് മുജീബ് റഹ്മാൻ, സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ സി.എസ്, വൈസ് പ്രിൻസിപ്പാൾ റസീന കെ, ഹെഡ്മാസ്റ്റർ കേശവൻ പി എന്നിവർ സംബന്ധിച്ചു. സ്കൂൾ സെക്രട്ടറി എം.പി.സി നാസർ സ്വാഗതം പറഞ്ഞു.നാദബ്രഹ്മം ചാത്തമംഗലം ടീമിൻ്റെ ശിങ്കാരി മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളുടെ പുലിക്കളിയും തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകർ അവതരിപ്പിച്ച കൈകൊട്ടിക്കളി, മോണ്ടിസോറി വിദ്യാർത്ഥികളുടെ മെഗാ തിരുവാതിര സ്കൂളിലെ പ്രൈമറി, യു.പി, സെക്കൻഡറി ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മെഗാ ഡാൻസ് നാടേടി നൃത്തം തുടങ്ങി വിവിധ നൃത്തനിർത്യങ്ങൾ നാടോടി ഗാനം എന്നിവ ”ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ശേഷം നടന്ന വിദ്യാർത്ഥികളുടെ കമ്പവലി മത്സരം കാണികൾക്ക് ആവേശമായി.
വിജയികൾക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഒ. കെ അശ്റഫ്, എ.സി അബ്ദുൽ അസീസ് സമ്മാന വിതരണം നടത്തി.







