Kozhikode

മുറിയനാലിൽ ചീനിമരം റോഡിനുകുറുകെ വീണു

കുന്ദമംഗലം : മുറിയനാലിൽ ദേശീയപാതയ്ക്കു കുറുകെ ചീനിമരം വീണു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് കാറ്റിൽ മരം നിലംപൊത്തിയത്. റോഡിന്‌ എതിർവശത്തെ വർക്‌ഷോപ്പിനു മുന്നിലാണ് മരച്ചില്ലകൾ വീണത്. ഈ ഭാഗത്ത് റോഡരികിൽ നിർത്തിയിട്ട രണ്ടു ലോറികൾക്കു മുകളിലേക്കും കൊമ്പുകൾ വീണു. ആളപായമില്ല.

ഈ വഴിയുള്ള ഗതാഗതം അല്പസമയം തടസ്സപ്പെട്ടു. വെള്ളിമാടുകുന്നിൽനിന്നും നരിക്കുനിയിൽനിന്നും എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. കൊടുവള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ പന്തീർപ്പാടം നൊച്ചിപ്പൊയിൽ വഴിയും കുന്ദമംഗലത്തേക്കുള്ളവ താഴെ പടനിലം കളരിക്കണ്ടി വഴിയും തിരിച്ചുവിട്ടു.

Related Articles

Leave a Reply

Back to top button