Thiruvambady

16-ന് ഗുഡ്‌സ് വാഹന പണിമുടക്ക്; പ്രചാരണവാഹനജാഥ പര്യടനം ആരംഭിച്ചു

തിരുവമ്പാടി : കേന്ദ്ര ട്രാൻസ്പോർട്ട് നിയമത്തിന്റെ മറവിലുള്ള ഉദ്യാഗസ്ഥപീഡനം അവസാനിപ്പിക്കുക, കോടതിവിധിയുടെ ഭാഗമായുള്ള സ്കൂൾ ടൈം ഒരുമണിക്കൂറായി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 16-ന് നടക്കുന്ന ഗുഡ്‌സ് വാഹന പണിമുടക്കിന്റെ പ്രചാരണാർഥം ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ പ്രചാരണ വാഹനജാഥ കൂടരഞ്ഞിയിൽ സിഐടിയു സംസ്ഥാനസമിതിയംഗം ടി. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡന്റ് ജോണി എടശ്ശേരി അധ്യക്ഷനായി. ജാഥാലീഡർ പരാണ്ടി മനോജ്, സി.എം. ജംഷീർ, ആദർശ് ജോസഫ്, കെ. വിജയരാജ്, ജയേഷ് മുതുകാട്, കെ.ടി. വിനോദ് കുമാർ, ടി. ജിനീഷ്, എ.സി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button