സ്കൂൾ കായിക മേള നടത്തി

കോടഞ്ചേരി: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ 2025-26 വർഷത്തെ സ്കൂൾ കായിക മേള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജിനേഷ് കുര്യൻ അധ്യക്ഷനായിരുന്നു . ലോക പട്ടം പറത്തൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ചാർലി മാത്യു മുഖ്യാതിഥിയായിരുന്നു. വർണ്ണാഭമായ മാർച്ച് പാസ്റ്റോടെകായികമേളക്ക് തുടക്കം കുറിച്ചു. സ്കൂൾ കായികമേളയിൽ കുട്ടികൾ പങ്കെടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡൻ്റ് കുട്ടികളെ ഉദ്ബോധിപ്പിച്ചു.
പട്ടം പറത്തൽ മത്സരത്തെക്കുറിച്ച് ചാർലി മാത്യു കുട്ടികൾക്ക് ക്ലാസ്സെടുത്തു. കൂടുതൽ വേഗവും ഉയരവും കീഴടക്കാൻ ശ്രമിക്കണമെന്നും. തോൽവി ജയം നോക്കാതെ കുട്ടികൾ കായികമേളകളിൽ പങ്കെടുക്കണമെന്നും പിടിഎ പ്രസിഡൻ്റ് ജിനേഷ് കുര്യൻ ആശംസിച്ചു. അധ്യാപകരായ ഷബീർ കെ.പി., അഖില ബാബു ,
സി. ജിസ റോസ്, ജെസ്ന ജോണി, അനുപമ ജോസഫ് അഖിലമോൾ , ബിജോ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







