മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ‘കലാ ബ്ലാസ്റ്റി’ ന് തിരിതെളിഞ്ഞു

മുക്കം : മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവം ‘കലാ ബ്ലാസ്റ്റി’ന് തിരിതെളിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പിന്നണി ഗായകനും പ്രമുഖ ടി വി ഷോകളിൽ ഫെയിമുമായ മാസ്റ്റർ ഋതുരാജ് സംഗീത വിരുന്നോടെ നിർവ്വഹിച്ചു. മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സി പി ജംഷീന സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപകൻ സി എം മനോജ് അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ അശ്വതി സനൂജ് അതിഥിയായി.
അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, പി ടി എ പ്രസിഡൻ്റ് കെ പി സുരേഷ്, എം പി ടി എ പ്രസിഡൻ്റ് സലീല, പി ടി എ വൈസ് പ്രസിഡൻ്റ് ജയപ്രകാശ്, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ അനിൽകുമാർ, കലോത്സവം കൺവീനർമാരായ കെ സുധിന, ടി.ബിനീഷ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഭൈരവി, അമൃതവർഷിണി, യദുകുല കാമ്പോജി, അരുണ ചന്ദ്രിക എന്നിങ്ങനെ നാലു വേദികളിലായാണ് വിദ്യാർത്ഥികൾ മാറ്റുരക്കുന്നത്. പരിപാടിക്ക് കലോത്സവം കോഡിനേറ്റർ സി ടി യദുല നന്ദി പറഞ്ഞു.







