Kodanchery

മുഖ്യമന്ത്രി പിണറായി, മന്ത്രി ശൈലജ, കോലി, സച്ചിൻ; മുഖം മറയ്ക്കാൻ താരമുഖങ്ങൾ

കോടഞ്ചേരി ∙ വെറുതെയങ്ങ് വായ് മൂടിക്കെട്ടിയിരിക്കാൻ മലയാളികൾ തയാറല്ല, അതിലും വേണ്ടേ എന്തെങ്കിലും ചേഞ്ച്! അങ്ങനെ ക്രിയേറ്റിവിറ്റി മാസ്ക്കിലുമെത്തി. സ്വന്തം അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുത്ത് മുഖം മറയ്ക്കാം. വിവിധ വർണങ്ങളിലും ഡിസൈനിലും മാസ്ക്കുകൾ വിപണി കീഴടക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ.ശൈലജ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, സച്ചിൻ തെൻഡുൽക്കർ, ഫുട്ബോൾ താരം നെയ്മർ തുടങ്ങിയവരുടെ കളർ ചിത്രങ്ങളടങ്ങിയ പുതിയ മോഡലാണ് ഇപ്പോഴത്തെ ട്രെൻഡ്. പ്രശസ്ത ഫുട്ബോൾ ക്ലബുകളുടെ പതാകകൾ, വിവിധതരം പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ, കുട്ടികളുടെ കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറ ബുജി, മിക്കി മൗസ് തുടങ്ങിയ ചിത്രങ്ങളുള്ള മാസ്ക്കുകളും ലഭ്യമാണ്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/05/22/kozhikode-painted-mask.html

Related Articles

Leave a Reply

Back to top button