ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു

കോടഞ്ചേരി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ വേണ്ടി ജിയോ ടാഗ് അപ്ഡേഷൻ നടപ്പാക്കുകയും എസ് ടി കാർക്കുള്ള 100 പണി എടുത്തുകളയുകയും മേറ്റുമാരുടെ കൂലിക്ക് നിബന്ധനകൾ വയ്ക്കുകയും എസ്റ്റിമേറ്റ് എടുക്കുന്നതിന് പ്രായോഗികമല്ലാത്ത നിബന്ധനകൾ നടപ്പാക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ഉള്ള സർക്കാർ നടപടിയിൽ കോടഞ്ചേരി മണ്ഡലം ഐ എൻ ടി യു സി കമ്മിറ്റി പ്രതിഷേധിച്ചു.
സമൂഹത്തിലെ സാധാരണക്കാരും ആലംബഹീനരുമായ പാവപ്പെട്ടവരുടെ ജീവിതമാർഗം വഴിമുട്ടിക്കുവാൻ സർക്കാർ ശ്രമിക്കുകയാണെന്ന് യോഗം ആരോപിച്ചു. കേന്ദ്രസർക്കാർ നടപടിക്കെതിരെ 30 ബുധൻ രാവിലെ 10 മണിക്ക് കോടഞ്ചേരി പോസ്റ്റ് ഓഫീസിനുമുന്നിൽ ധരണ നടത്താനും യോഗം തീരുമാനിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി ജില്ലാ സമ്മേളനത്തിന്റെ കൂപ്പൺ ചടങ്ങിൽ കൈമാറി
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ യോഗം ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ അധ്യക്ഷത വഹിച്ചു.ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ സിസിലി ജേക്കബ്, റെജി തമ്പി, അന്നക്കുട്ടി ദേവസ്യ, ജോളി ബാബു വാണിയപുരയ്ക്കൽ, ജോർജ് പുത്തൻപുര, മിനി ബാലൻ, ഗീതചന്ദൻ, സിസിലി കുര്യൻ, അന്നമ്മ ഓത്തിക്കൽ, മേരി അന്ന കാട്ടിൽ, മാതീ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.







