Kodanchery

നിശാശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി : ബിജെപി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി വികസിത കേരളം എന്ന ലക്ഷ്യവുമായി നിശാശില്പശാല സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.

വികസിത ഭാരതം യാഥാർത്ഥ്യമാക്കാനുള്ള കർമ്മ പദ്ധതികകളാണ് ഭാരതത്തിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജി എസ് ടി നിരക്കുകൾ കുറച്ചതിലൂടെ വലിയ സാമ്പത്തിക മുന്നേറ്റമാണ് ഭാരതത്തിൽ ഉണ്ടാകാൻ പോകുന്നത്. എന്നാൽ കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് പിണറായി സർക്കാരും പ്രതിപക്ഷ യുഡിഎഫും സ്വീകരിക്കുന്നത്. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര ജനക്ഷേമ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ ഇടത് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗമായിരുന്ന ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.യുവമോർച്ച കോഴിക്കോട് റൂറൽ ജില്ല സെക്രട്ടറിയായി ചുമതലയേറ്റ വിക്ടർ ചെറിയാനെ ഗിരീഷ് തേവള്ളി പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് സജീവ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ലാലൻ. സി. ജി സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ഏലിയാസ് മത്തായി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button