Kodanchery
പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

കോടഞ്ചേരി:പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 02 വരെ നടത്തപ്പെടുന്നു.
ക്ഷേത്രം മാർഗ്ഗദർശ്ശി എൻ. എൻ. രാജീവ് ജി അഗസ്ത്യമലയുടെ നേതൃത്വത്തിൽ ക്ഷേത്രം തന്ത്രി ഇളമന ശ്രീധരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് ചിട്ടയിലിൻ്റെയും മുഖ്യ കാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സെപ്റ്റം. 29 തിങ്കൾ വൈകിട്ട് 6.45 ന് പൂജവെപ്പ്, ഗ്രന്ഥപൂജ തുടർന്ന് ദീപാരാധന
സെപ്റ്റം. 30 ചൊവ്വ ദുർഗ്ഗാഷ്ടമി രാവിലെ സരസ്വതിപൂജ വൈകിട്ട് ദീപാരാധന.
ഒക്ടോബർ 01 ബുധൻ മഹാനവമി രാവിലെ ആയുധപൂജ സരസ്വതിപൂജ വൈകിട്ട് ദീപാരാധന
ഒക്ടോബർ 02 വ്യാഴം രാവിലെ പൂജയെടുപ്പ് സരസ്വതി പൂജ, വിദ്യാരംഭം നേതൃത്വം നൽകുന്നത് ബിന്ദു സുനിൽ ഗവ. എച്ച് എസ് എസ് അച്ചൂര്.
വാഹനപൂജ ഉണ്ടായിരിക്കുന്നതാണ്







