Thiruvambady

വിളക്കാംതോട് എം എ എം യു പി സ്കൂൾ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇന്ന്

തിരുവമ്പാടി: വിളക്കാംതോട് (പുന്നക്കൽ) മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ (എം എ എം) യുപി സ്കളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം ഇന്ന് (02-10-2025-വ്യാഴം) നടക്കും.

ഉച്ച കഴിഞ്ഞ് 02:30-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലിൻ്റോ ജോസഫ് എം എൽ എ സംഗമം ഉദ്ഘാടനം ചെയ്യും.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ മുഖ്യ പ്രഭാഷണം നിർവഹിക്കും.സ്കൂൾ മാനേജർ ഫാ. മാത്യു പെരുവേലിൽ അദ്ധ്യക്ഷത വഹിക്കും.

സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി വിളംബര ജാഥ, മാരത്തോൺ, പാചക മത്സരം, വിദ്യാലയ അനുഭവ കുറിപ്പ് തയാറാക്കൽ, നേഴ്‌സറി വിദ്യാർത്ഥികൾക്ക് കളറിംഗ് മത്സരം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

Related Articles

Leave a Reply

Back to top button