Mukkam

ഗോതമ്പ്റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.

അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.കാർ പൂർണമായും തകർന്നു.കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ്സിലെ യാത്രക്കാർക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്.
രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത്.ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Back to top button